തൃശൂര്‍: ചാലക്കുടി മജിസ്ട്രേറ്റ് കോടതിയില്‍ സൂക്ഷിച്ചിരുന്ന 1,30,000 രൂപ മോഷണം പോയി. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. കോടതിയില്‍ പിഴയായി കെട്ടിവെച്ച തുകയാണ് മോഷണം പോയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
ഓഫീസിലെ പിന്‍വശത്തെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരയിലെ പ്രത്യേക അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി ഒരുമണിയോടെ ആയിരിക്കാം സംഭവമെന്ന് കരുതുന്നു. ഇന്നു രാവിലെ ഓഫീസില്‍ എത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്നത് അറിഞ്ഞത്. ഉടന്‍ ജഡ്ജിയെയും പോലീസിനെയും വിവരം അറിയിച്ചു. പോലീസ് എത്തി തെളിവുകള്‍ ശേഖരിച്ചു.
സ്ഥിരം മോഷ്ടാക്കള്‍ ആരെങ്കിലും ആയിരിക്കുമെന്ന് പോലീസ് കരുതുന്നു. പണം കോടതിയില്‍ സൂക്ഷിക്കാറുണ്ടെന്നും അറിവുള്ളയാളാവണം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: