തിരുവനന്തപുരം: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ ഒറ്റുകാരെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്. 1996ല്‍ മാരാരിക്കുളത്ത് തന്നെ ഒറ്റിക്കൊടുത്തവരാണ് ഇതിന് പിന്നിലും. തന്നെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന ടി കെ പളനിക്കും ഇതില്‍ പങ്കുണ്ടെന്നും ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ വി.എസ് പറഞ്ഞു.
സംഭവത്തില്‍ പാര്‍ട്ടി നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷ. പാര്‍ട്ടിക്കുണ്ടായ വീഴ്ച സംസ്ഥാനകമ്മിറ്റിയില്‍ ശക്തമായി ഉന്നയിക്കുമെന്നും വി എസ് പറഞ്ഞു. സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തുന്നത് വ്യാജ പ്രചരണമാണെന്നും വി.എസ് പറഞ്ഞു.
അതേസമയം സ്മാരകം തകര്‍ത്തതില്‍ വിഎസിന് പങ്കുണ്ടെന്ന് ടി.കെ.പളനി ആരോപിച്ചു. വിഎസിന്റെ ഗ്രൂപ്പ് നീക്കം തടഞ്ഞതിലുള്ള വിരോധം കൊണ്ടാണ് അദ്ദേഹം തനിക്കു നേരെ ആരോപണം ഉന്നയിക്കുന്നതെന്നും പളനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: