തിരൂര്‍: മതപരാവര്ത്തനത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി ക.ഭാ.സുരേന്ദ്രന്. ആര്‍എസ്എസ് തിരൂര്‍ സംഘജില്ല പ്രാഥമിക ശിക്ഷാ വര്‍ഗിന്റെ സമാപനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായവരെ പൂര്‍വ്വമതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതാവും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നായകനുമായ സ്വാമി ശ്രദ്ധാനന്ദനും കോഴിക്കോട് സാമൂതിരി രാജാവും നേതൃത്വം നല്‍കിയത് ഇന്നത്തെ കോണ്‍ഗ്രസുകാര്‍ മറക്കരുത്.
ഘര്‍ വാപസിക്കെതിരെ മുറവിളി കൂട്ടുന്നവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ നിയമംമൂലം നിരോധിക്കാനാണ് ശ്രമിക്കേണ്ടത്. മഹാത്മാക്കളെപോലും മതപരിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഒരാള്‍ സ്വന്തം വീട് വിട്ടുപോയി വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിവരുന്നതുപോലെ മാത്രമേ ഘര്‍ വാപസിയെ കാണേണ്ടതുള്ളു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ എം. വിശ്വനാഥന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: