കൊച്ചി: പുതുവര്‍ഷത്തോടനുബന്ധിച്ച് കൊച്ചിയിലും മറ്റുപ്രദേശങ്ങളിലും , മയക്കുമരുന്ന് ,മദ്യം എന്നിവയുടെ ഉപയോഗം കൂടുതല്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ , അന്യ സംസ്ഥാനങ്ങളില്‍നിന്നും വരുന്ന സ്വകാര്യ വോള്‍വോ ബസുകളില്‍ ഇന്നലെ പുലര്‍ച്ചെ നാലുമണി മുതല്‍ ഏഴു മണി വരെ കൊച്ചി സിറ്റി പോലിസിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തി.
പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.
പെര്‍മിറ്റിന് വിരുദ്ധമായി ചരക്കു സാമഗ്രികള്‍ കൊണ്ട് വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുള്ളതും സെയില്‍സ് ടാക്സ് വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അറിയിച്ചു. അഞ്ച് സ്ഥലങ്ങളില്‍ ഒരേസമയമാണ് പരിശോധന നടത്തിയത്.
സിറ്റി പോലിസ് കമ്മീഷ്ണര്‍ കെ. ജി. ജെയിംസ് ,ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ആര്. നിശാന്തിനി എന്നിവരുടെ നിര്‍ദ്ദേശാനുസരണം സ്പെഷ്യല്‍ ബ്രാഞ്ച് അസി.പോലിസ് കമ്മീഷ്ണര്‍ എ. ഡി. ബാലസുബ്രഹമണ്യം ,ഷാഡോ എസ്ഐ അനന്തലാല്‍, കടവന്ത്ര എസ്ഐ .എം.ബി ലത്തീഫ്, സൗത്ത് എസ്.ഐ ഗോപകുമാര്‍ ,സെന്ട്രദല് എസ്.ഐ . വിമല്‍,നോര്‍ത്ത് എസ്ഐ .സുനു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: