ചങ്ങനാശ്ശേരി:എന്‍എസ്എസ് ശതാബ്ദി ആഘോഷസമാപനത്തിനും 138-ാമത് മന്നം ജയന്തി ആഘോഷത്തിനും പെരുന്ന ഒരുങ്ങി. പുതുവര്‍ഷ പുലരിയിലും അടുത്ത ദിവസവുമായിട്ടാണ് ആഘോഷങ്ങള്‍ നടക്കുന്നത്. കാല് ലക്ഷത്തോളം പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക രീതിയിലുള്ള കമനീയമായ പന്തല്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തുള്ള സ്കൂള്‍ ഗ്രൗണ്ടില്‍ അവസാനഘട്ട മിനുക്കുപണികളിലാണ്.
ആര്‍ട്ട് ഡയറക്ടര്‍ സാലു കെ. ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് വേദിയും കവാടവും ഒരുക്കുന്നത്. പന്തലിന്റെ മുന്‍ഭാഗം സ്വര്ണ്ണവര്ണ്ണാങ്കിതമാണ്. കോട്ടവാതിലിന്റെ മാതൃകയിലാണ് വേദിയുടെ കവാടം നിര്‍മ്മിച്ചിട്ടുള്ളത്. ഇരുവശങ്ങളിലുമായി രഥചക്രങ്ങളും ഇതിനോട് ചേര്‍ന്ന് സാലഭഞ്ജികകളും ഒരുക്കിയിട്ടുണ്ട്. ജര്‍മ്മന്‍ സാങ്കേതിക സംവിധാനത്തിലാണ് പന്തല്‍ നിര്‍മ്മിച്ചിട്ടുള്ളത്.
138-ാമത് മന്നം ജയന്തി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശതാബ്ദിയാഘോഷ സമാപനം ഐഎസ്ആര്‍ഒ ചെയര്മാന് കെ. രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്യും. നടന് പത്മശ്രീ മോഹന്‍ലാല്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനെ അനുസ്മരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: