തിരുവനന്തപുരം: മന്തുരോഗ നിവാരണസമൂഹ ചികിത്സാ പരിപാടി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് തൂരുമാനിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സിറാബുദീന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടമായി ദേശീയ മന്തുരോഗ നിവാരണവാരമായ 14 മുതല്‍ 20 വരെ ബോധവത്ക്കരണം നടത്തി. രണ്ടാം ഘട്ടം ജനുവരി 4 മുതല്‍ 10 വരെ നടത്തും.
ഈ ദിവസങ്ങളില്‍ ഗുളിക വിതരണം നടത്താത്ത എല്ലാ സ്ഥലങ്ങളിലും ഗുളിക വിതരണം നടത്തുകയാണ് ലക്ഷ്യം. ആദ്യ രണ്ടു ദിവസങ്ങളില്ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് ഗുളിക കഴിപ്പിക്കുകയാണ് ചെയ്യുക. 6,7,8 ദിവസങ്ങളില്‍ വീടുകള്‍ സന്ദര്‍ശിച്ച് ഗുളികകഴിക്കാത്തവരെ കണ്ടെത്തി ഗുളികവിതരണം ചെയ്യും.
ഇതിന്റെ ഭാഗമായി വിവിധ ഓഫീസുകള്‍, ജോലിസ്ഥലങ്ങള്‍, കടകള്‍, റെയില്വേസ്റ്റേഷന്, ബസ്സ്റ്റാന്‍ഡുകള്‍, തുടങ്ങിയവ കേന്ദ്രീകരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഗുളിക നല്‍കും. 9,10 ദിവസങ്ങളില്‍ സര്‍വേനടത്തി ഗുളിക കഴിക്കാന്‍ ബാക്കിയുള്ളവരുടെ വീടുകളിലെത്തി ഗുളിക നല്‍കിയശേഷം റിപ്പോര്‍ട്ട് നല്‍കും. 14 വരെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സ്റ്റാഫിനും സന്ദര്‍ശകര്‍ക്കും രോഗികള്‍ക്കും ഗുളിക നല്‍കും. ഇതിനുള്ള അറിയിപ്പ് മുന്‍കൂട്ടി നല്‍കും.
രണ്ടുവയസിനു താഴെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതരമായ രോഗമുള്ളവര്‍ക്കും മന്തുരോഗനിവാരണ ഗുളിക നല്കാന് പാടില്ല. രണ്ടുവയസുമുതല്‍ അഞ്ചു വയസുവരെയുള്ളവര്‍ക്ക് ഒരു ഗുളികയും 6വയസുമുതല്‍ 14 വയസുവരെ 2 ഗുളികയും 15 വയസുമുതല്‍ 3 ഗുളികയുമാണ് കഴിക്കേണ്ടത്. ഇതുവരെ നടത്തിയ സര്‍വേയില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം 37 പേര്‍ക്ക് മന്തുരോഗബാധ സ്ഥിരീകരിച്ചതായി ഡിഎംഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: