കൊച്ചി: അട്ടിമറിക്കപ്പെട്ട മദ്യനയത്തിനെതിരെ കേരള മദ്യവിരുദ്ധ ഏകോപന സമതിയുടെ നേതൃത്വത്തില്‍ ജനവരി 1ന് എറണാകുളം ടൗണ്‍ഹാളിന് മുന്നില്‍ വായ്മൂടിക്കെട്ടി നില്‍പ്പുസമരവും 101 പേരുടെ അഖണ്ഡപ്രസംഗവും സംഘടിപ്പിക്കുമെന്ന് ഏകോപനസമിതി സംസ്ഥാനജനറല്‍ കണ്‍വീനര്‍ അഡ്വ.ചാര്‍ളിപോള്‍ അറിയിച്ചു.
കേരളത്തിലെ മുഴുവന്‍ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും സംസ്ഥാനതല കൂട്ടായ്മയാണ് കേരള മദ്യവിരുദ്ധ ഏകോപനസമിതി. തുടര്‍സമരങ്ങള്‍ മദ്യവിരുദ്ധ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. വിവിധ മത-സാമൂഹിക- സാംസ്ക്കാരിക നേതാക്കള്‍ നില്‍പ്പുസമരത്തില്‍ പങ്കാളികളാകും.
ഡിസംബര്‍ 31ന് എറണാകുളം ടൗണില്‍ വിളംബര ജാഥ നടത്തും. 418 ബിയര്‍- വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്നത് മദ്യപാനത്തിന്റെ നേഴ്സറികള്‍ സ്ഥാപിക്കുന്നത് പോലെയാണെന്നും അത് കുട്ടിക്കുടിയന്മാരെ സൃഷ്ടിക്കുമെന്നും ചാര്‍ളിപോള്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: