ധന്‍ബാദ്: ഝാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ഝാര്‍ഖണ്ഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 337 റണ്‍സിനെതിരെ രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്ത് തകര്‍ച്ച നേരിടുകയാണ്. 35 റണ്‍സുമായി രോഹന പ്രേമും മൂന്ന് റണ്‍സുമായി റൈഫി വിന്‍സന്റ് ഗോമസുമാണ് ക്രീസില്‍.
േനരത്തെ ആറിന് 246 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ഝാര്‍ഖണ്ഡ് 337 റണ്‍സിന് ഓള്‍ ഔട്ടായി. അവസാന അഞ്ച് വിക്കറ്റുകള്‍ വെറും 91 റണ്‍സെടുക്കുന്നതിനിടെയാണ് അവര്‍ക്ക് നഷ്ടമായത്. 23 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച കൗശല്‍ സിംഗാണ് ഇന്നലെ ആദ്യം പുറത്തായത്. 53 റണ്‍സെടുത്ത കൗശല്‍ സിംഗിനെ രോഹന്‍ പ്രേം സ്വന്തം പന്തില്‍ പിടികൂടി. പിന്നീടെത്തിയവരില്‍ റിതുരാജ് സിംഗ് 39ഉം സമര്‍ ക്വാദ്രി 17ഉം റണ്‍സ് നേടിയാണ് ഝാര്‍ഖണ്ഡ് സ്‌കോര്‍ 337-ല്‍ എത്തിച്ചത്. കേരളത്തിന് വേണ്ടി രോഹന്‍ പ്രേം മൂന്നും ബാസില്‍ തമ്പി, മോനിഷ്, മനോഹരന്‍ എന്നിവര്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച കേരളത്തിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. സ്‌കോര്‍ അഞ്ച് റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റണ്‍സെടുത്ത കെ.ബി. പവനെ റിതുരാജ് സിങ് ഇഷാന്‍ കിഷന്റെ കൈകളിലെത്തിച്ചു. പിന്നീട് സ്‌കോര്‍ 44-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും കേരളത്തിന് നഷ്ടമായി. 19 റണ്‍സെടുത്ത ജഗദീഷിനെ റിതുരാജ് സിങ് ബൗള്‍ഡാക്കി. പിന്നീട് സഞ്ജു സാംസണും അമിത് വര്‍മയും ചേര്‍ന്ന് ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ 91 റണ്‍സായപ്പോള്‍ മൂന്നാം വിക്കറ്റും കേരളത്തിന് നഷ്ടമായി. 18 റണ്‍സെടുത്ത അമിത് വര്‍മയെ ഷഹ്ബാസ് നദീം സൗരഭ് തിവാരിയുടെ കൈകളിലെത്തിച്ചു.
പിന്നീട് സ്‌കോര്‍ 44-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും കേരളത്തിന് നഷ്ടമായി. 19 റണ്‍സെടുത്ത ജഗദീഷിനെ റിതുരാജ് സിങ് ബൗള്‍ഡാക്കി. പിന്നീട് സഞ്ജു സാംസണും അമിത് വര്‍മയും ചേര്‍ന്ന് ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ 91 റണ്‍സായപ്പോള്‍ മൂന്നാം വിക്കറ്റും കേരളത്തിന് നഷ്ടമായി. 18 റണ്‍സെടുത്ത അമിത് വര്‍മയെ ഷഹ്ബാസ് നദീം സൗരഭ് തിവാരിയുടെ കൈകളിലെത്തിച്ചു.
തൊട്ടുപിന്നാലെ കഴിഞ്ഞ മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെയും നഷ്ടമായി. രണ്ട് റണ്‍സാണ് സച്ചിന്‍ ബേബിയുടെ സംഭാവന. സമര്‍ ക്വാദ്രിയുടെ പന്തില്‍ ഇഷന്‍ കിഷന്‍ പിടികൂടിയാണ് സച്ചിന്‍ മടങ്ങിയത്. സ്‌കോര്‍ 162-ല്‍ എത്തിയപ്പോള്‍ കേരള ഇന്നിംഗ്‌സിലെ ടോപ്‌സ്‌കോറര്‍ സഞ്ജു സാംസണും മടങ്ങി. 89 റണ്‍സെടുത്ത സഞ്ജുവിനെ റിതുരാജ്‌സിങിന്റെ പന്തില്‍ കൗശല്‍ സിംഗ് പിടികൂടുകയായിരുന്നു. പിന്നീട് രോഹന്‍ പ്രേമും റൈഫി വിന്‍സന്റ് ഗോമസും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചു. ഝാര്‍ഖണ്ഡിന് വേണ്ടി റിതുരാജ് സിങ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: