കൊട്ടാരക്കര: മനുഷ്യനെ സംസ്കാരത്തോടു കൂടി ജീവിക്കാന്‍ പഠിപ്പിക്കുന്ന ഇടമാണ് ശാന്തിഗിരിയെന്ന് അഡ്വ.പി.ഐഷാപോറ്റി എംഎല്‍എ പറഞ്ഞു.
ശാന്തിഗിരി ആശ്രമത്തിന്റെ സാംസ്കാരിക സംഘടനകളില്‍ പെണ്‍കുട്ടികളുടെ കൂട്ടായ്മയായ ഗുരു മഹിമ കൊട്ടാരക്കര ബ്രാഞ്ച് ആശ്രമത്തില്‍ സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എല്‍എ.
ഇന്നത്തെ കുട്ടിള്‍ക്ക് മാതൃകയാകനോ നല്ല ഭാഷ ഉപയോഗിക്കാനോ അച്ഛനമ്മാര്‍ക്ക് പോലും കഴിയുന്നില്ലെന്നത് ദു:ഖകരമാണ്. മൊബൈല്‍ഫോണ്‍, കമ്പ്യൂട്ടര്‍. സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് എന്നിവ കുട്ടികളെ സ്വധീനിക്കുകയും മോശപ്പെട്ട ജീവിത സംസ്കാരത്തിലേക്ക് അവരെ കൊണ്ടെത്തിക്കുകയും ചെയ്യുന്നതായും എംഎല്‍എ ചൂണ്ടിക്കാട്ടി. ആശ്രമം കൊല്ലം ജില്ലാ ഇന്‍ ചാര്‍ജ് സ്വാമി സയൂജ്യനാഥ് അധ്യക്ഷത വഹിച്ചചടങ്ങില്‍ സ്വാമി ജയപ്രിയന് ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി.
വിശ്വസാംസ്കാരിക നവേത്ഥാന കേന്ദ്രം ഡപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ കെ.രമണന്, ഗുരുമഹിമ കോര്‍ഡിനേറ്റര്‍ മഹിമ, ആദിത്യ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് വേണ്ടി വ്യക്തിത്വ വികസന ക്ലാസുകള്‍, കരകൗശലപരിശീലനം, മെഡിറ്റേഷന്‍, കൃഷിപാഠം എന്നിവ സംഘടിപ്പിച്ചു. സ്വാമി സായൂജ്യനാഥ്, ലതിക, മിനി ചന്ദ്രമോഹന്, കെ.ശിവന്‍പിളള എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: