പുനലൂര്‍: തെന്മല പോലീസ് സ്റ്റേഷന് പഞ്ചായത്തുവക പബ്ലിക് മാര്‍ക്കറ്റിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കെട്ടിടം മാര്‍ക്കറ്റില്‍ സ്ഥാപിക്കുന്നതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. ഹാരിസണ്‍ പ്ലാന്റേഷന് വക ഭൂമിയിലുണ്ടായിരുന്ന കെട്ടിടം അമ്പതുവര്‍ഷത്തിലധികമായി പോലീസ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്നു.
പാട്ടക്കാലാവധി കഴിഞ്ഞ ഹാരിസണ്‍ ഭൂമിയില്‍ ഉള്‍പ്പെട്ടിരുന്ന എസ്റ്റേറ്റ് മുംബൈ ആസ്ഥാനമായുള്ള സ്വകാര്യകമ്പനി വിലയ്ക്കു വാങ്ങിയിരുന്നു. നിലവിലുള്ള കെട്ടിടം കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. ഈ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം സ്ഥാപിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ അനുമതിയും ലഭിച്ചു. എന്നാല്‍ സ്വകാര്യ എസ്റ്റിമേറ്റ് ഉടമയെ സഹായിക്കാന്‍ പഞ്ചായത്തുവക സ്ഥലം ഇതിനായി നല്കി.
എന്നാല്‍ മാര്‍ക്കറ്റിന്റെ വികസനത്തിനായി ഉപയോഗിക്കേണ്ട സ്ഥലം പോലീസ് സ്റ്റേഷനുവേണ്ടി നല്‍കുന്നത് സ്വകാര്യ എസ്റ്റിമേറ്റ് ഉടമയെ സഹായിക്കാന്‍ വേണ്ടിയാണെന്നും ഇതില്‍ അഴിമതിയുണ്ടെന്നും ആരോപിച്ചാണ് ആക്ഷന്‍ കൗണ്‍സില്‍ തെന്മലയില് ജനകീയ സദസ് സംഘടിപ്പിച്ചത്. യോഗം കെപിസിസി വൈസ്പ്രസിഡന്റ് ഭാരതിപുരംശശി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ആലംഞ്ചേരി ജയചന്ദ്രന്, ഇടമണ്‍ റജി, അജയപ്രസാദ്, എ.ജെ.ഫിലിപ്പ്, എം.എ.രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: