പരവൂര്‍: കോട്ടപ്പുറം ഭൂതനാഥക്ഷേത്രത്തില്‍ ശിവപുരാണമഹായജ്ഞം ഇന്ന് തുടങ്ങും. ദീപപ്രതിഷ്ഠാ ചടങ്ങ് ഇന്നു നടക്കും. രാവിലെ ക്ഷേത്രത്തില്‍ തന്ത്രി മാധവപ്പള്ളി എസ്.രാധാകൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ ഗണപതിഹോമവും മഹാമൃത്യുഞ്ജയഹോമവും മുഖത്തല രാമന്‍കുട്ടിയും സംഘവും നടത്തുന്ന അഖണ്ഡനാമയജ്ഞവും നടക്കും.
യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശിവലിംഗവും ഗംഗാജലകുംഭവും വഹിച്ചുകൊണ്ടുള്ള യജ്ഞവിളംബര ഘോഷയാത്ര വൈകിട്ട് 5ന് ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് ദീപപ്രതിഷ്ഠാ ചടങ്ങ്. ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ യജ്ഞദീപ പ്രകാശനവും യജ്ഞത്തിന്റെ ഉദ്ഘാടനവും പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെ മകംതിരുനാള്‍ കേരളവര്‍മ നടത്തും. മുന്‍ എം.പി.എന്‍.പീതാംബരക്കുറുപ്പ് അനുഗ്രഹപ്രഭാഷണം നടത്തും. അതിനുശേഷം യജ്ഞാചാര്യന്‍ എസ്.കേരളകുമാര്‍ ശിവപുരാണമാഹാത്മ്യ പ്രഭാഷണം നടത്തും.ക്ഷേത്രത്തില്‍ 11 ദിവസമാണ് ശിവപുരാണയജ്ഞം.
ഇത് ജനവരി 11ന് ഉത്രം തിരുനാള്‍ ഉത്സവത്തോടെയാകും സമാപിക്കുക.
ജനുവരി രണ്ടിന് യജ്ഞത്തോടനുബന്ധിച്ച് രാത്രി ഏഴിന് മേജര്‍ സെറ്റ് കഥകളി ദക്ഷയാഗം. തുടര്‍ന്ന് ആഴിമഹോത്സവം. 5ന് വൈകിട്ട് ആറിന് ചന്ദ്രപ്പൊങ്കാല, എട്ടിന് രാവിലെ ആയില്യപൂജയും നാഗരൂട്ടും രാത്രി 7.30 മുതല്‍ സര്‍പ്പബലിയും പത്തിന് വൈകിട്ട് മൂന്നിന് അവഭൃഥസ്നാനഘോഷയാത്രയും യജ്ഞസമാപന ചടങ്ങുകളും രാത്രി ഏഴിന് ഗാനമേളയും നൃത്തനടന സ്റ്റേജ് ഷോയും 11ന് ഉത്രം തിരുനാള്‍ ഉത്സവവും നടക്കും.
ഓട്ടന്തുള്ളല്, കലശം, ഉത്രം സദ്യ, ഊരുചുറ്റ് ഘോഷയാത്ര, വില്‍പ്പാട്ട്, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ദാനം, ദീപക്കാഴ്ച വിളക്ക്, വെടിക്കെട്ട് എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: