കൊച്ചി: ഇടപ്പള്ളി അമൃത ആശുപത്രിയുടെ ഗസ്റ്റ് ഹൗസിന് മുകളില്‍ നിന്നും ചാടി യുവതി മരിച്ചു. മണ്ണാറശാല സ്വദേശി മഞ്ജു(20) ആണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചത്. ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ചേര്‍ത്തല സ്വദേശിനിയുമായി മഞ്ജു സൗഹൃദത്തിലായിരുന്നു.
വീട്ടുകാര്‍ വിവാഹം ആലോചിച്ചിരുന്നുവെങ്കിലും മഞ്ജു തയ്യാറായിരുന്നില്ലെന്നും കൂട്ടുകാരിയെ പിരിയാന്‍ കഴിയാത്ത വിധം സൗഹൃദത്തിലായിരുന്നുവെന്നും ചേരാനല്ലൂര്‍ പോലീസ് പറഞ്ഞു. തിങ്കളാഴ്ച അമ്മയും അച്ഛന്റെ സഹോദരിയും കൂട്ടുകാരിയുമായി സംസാരിക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: