ചേര്‍ത്തല: ജനുവരി അഞ്ചു മുതല്‍ ഒമ്പതു വരെ ചേര്‍ത്തലയില്‍ നടക്കുന്ന ആലപ്പുഴ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നഗരസഭാ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷന് സംസ്ഥാനകമ്മറ്റിയംഗം സിറിയക് കാവില്‍ ലോഗോ പ്രകാശനം ചെയ്തു. മീഡിയ സെന്ററിന്റെ ഉദ്ഘാടനം ടി.പി. സുന്ദരേശന് നിര്‍വ്വഹിച്ചു. എസ്എന്‍എം ബിഎച്ച്എച്ച്എസില് ചേര്‍ന്ന യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍ സല്‍മാ സുനില്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ജിമ്മി കെ.ജോസ്, എച്ച്എസ്എസ് കോര്‍ഡിനേറ്റര്‍ ടി. ഉഷ, ഡിഇഒ ഗീതാകുമാരി, എഇഒമാരായ സുഭാഷ്, കെ. ജയ, സ്ക്കൂള് ഹെഡ്മിസ്ട്രസ് സിബി. കെ. ആനന്ദ്, ജോയി ആന്റണി, എം.എം. ഡോളിച്ചന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: