കോഴിക്കോട്: ലളിതകലാ അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് കെ. എ. ഫ്രാന്‍സിസ് ഒഴിഞ്ഞു. ചെയര്‍മാന്റെ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ വൈസ് ചെയര്‍മാനായ പ്രൊഫ. കാട്ടൂര്‍ നാരായണ പിള്ളയെ ജനറല്‍ ബോഡി ചുമതലപ്പെടുത്തി. മൂന്നു വര്‍ഷകാലാവധി കഴിഞ്ഞതിനുശേഷം സാംസ്കാരിക വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാശം 31 വരെ തുടരാന്‍ തീരുമാനിച്ചതിനിടയിലാണ്
ഇന്നലെ നടന്ന യോഗത്തില്‍ കെ.എ. ഫ്രാന്‍സിസ് രാജി തീരുമാനം അറിയിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ചെയര്‍മാന്റെ കാലാവധി അവസാനിച്ചത്. ചെയര്മാന് സ്ഥാനം ലഭിക്കാനായി പലരും ശ്രമിക്കുന്നതിനിടയിലാണ് ഫ്രാന്‍സിസ് സ്ഥാനമൊഴിഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: