ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ രണ്ടാംവര്‍ഷ അംഗീകാരത്തിനായുള്ള റിന്യൂവല്‍ ഇന്സ്പെക്ഷന് ആരംഭിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മോണിറ്ററിംഗ് പാനല്‍ അംഗങ്ങളായ അഹമ്മദാബാദ് മെഡി. കോളേജ് സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. പ്രദീപ് മല്‍ഹോത്ര, ബാംഗ്ലൂര്‍ മെഡി. കോളേജ് കമ്മ്യൂണിറ്റി വിഭാഗം പ്രൊഫസര്‍ ഡോ. രംഗനാഥന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങളും ലാബ്-ലൈബ്രറി ഉപകരണങ്ങളുടെ ലഭ്യതയും അദ്ധ്യാപക, ജീവനക്കാരുടെ എണ്ണവും രണ്ടാം വര്‍ഷത്തേക്കാവശ്യമായ കെട്ടിടസൗകര്യങ്ങള്‍, വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് പഠനത്തിനാവശ്യമായ സാധനസാമഗ്രികളുടെ ലഭ്യതയും പരിശോധിച്ചു. ഓരോ ദിവസവും ആശുപത്രിയില്‍ എത്തുന്ന രോഗികളെ സംബന്ധിച്ച് ഐ.പി, ഒ.പി, കാഷ്വാലിറ്റി വിഭാഗങ്ങള്‍ തിരിച്ചുള്ള രജിസ്റ്ററുകള്‍ പരിശോധിച്ചു.
ഓപ്പറേഷന് തീയേറ്ററിലെ സൗകര്യങ്ങള്‍, ഐ.സി.യു, എക്സ് റേ, സ്കാനിംഗ്, ലബോറട്ടറികള്‍ എന്നിവയുടെ നിലവാരം വിലയിരുത്തി. ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്ന രോഗികളുടെ എണ്ണം, ഓരോ വിഭാഗത്തിലും എത്തിച്ചേരുന്ന രോഗികളുടെ എണ്ണവും പ്രത്യേകം തരം തിരിച്ച് തിട്ടപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: