ന്യൂദല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ യുവരാജ് സിംഗിനും വിരേന്ദര്‍ സെവാഗിനും സെഞ്ചുറി. അടുത്ത വര്‍ഷം അരങ്ങേറുന്ന ലോകകപ്പ് സാധ്യതാ ടീമില്‍ ഇടംലഭിക്കാതിരുന്ന സെവാഗും യുവരാജും യഥാക്രമം ദല്‍ഹിക്കും പഞ്ചാബിനും വേണ്ടിയാണ് സെഞ്ചുറി േനടിയത്. സൗരാഷ്‌ട്രക്കെതിരായ മത്സരത്തില്‍ യുവരാജ് പഞ്ചാബിനുവേണ്ടി 182 റണ്‍സ് നേടിയപ്പോള്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ ദല്‍ഹിക്കുവേണ്ടി സെവാഗ് 105 റണ്‍സെടുത്തു.
സെവാഗ് 148 പന്തില്‍ നിന്ന് 14 ബൗണ്ടറികളോടെ 105 റണ്‍സെടുത്തപ്പോള്‍ യുവരാജ് പഞ്ചാബിന് വേണ്ടി 299 പന്തുകളില്‍ നിന്ന് 23 ഫോറും രണ്ട് സിക്‌സറുമടക്കമാണ് 182 റണ്‍സ് നേടിയത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് യുവരാജ് സെഞ്ചുറി നേടുന്നത്.
സൗരാഷ്‌ട്രക്കെതിരായ മത്സരത്തില്‍ തരുവര്‍ കോഹ്‌ലിയുടെയും (235), യുവരാജിന്റെയും ഗുര്‍ക്രീത് സിംഗിന്റെയും (101 നോട്ടൗട്ട്) കരുത്തില്‍ പഞ്ചാബ് ഒന്നാം ഇന്നിംഗ്‌സില്‍ 7 വിക്കറ്റിന് 659 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച സൗരാഷ്‌ട്ര രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 27 റണ്‍സെടുത്തിട്ടുണ്ട്.
ഗുജറാത്തിനെതിരായ മത്സരത്തില്‍ സെവാഗിന്റെയും ഉന്മുക്ത് ചന്ദിന്റെയും സെഞ്ചുറിയുടെ ബലത്തില്‍ ദല്‍ഹി ഒന്നാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഗുജറാത്ത് രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: