കൊച്ചി: കെഎസ്ഇബിയെ സ്വകാര്യവത്ക്കരിക്കില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യവത്ക്കരണം എന്നു പറയുന്നത് പ്രചരണം മാത്രമാണ്. കെഎസ്ഇബി വിഭജിക്കുകയോ വിതരണാവകാശം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുകയോ ചെയ്യില്ല. അതിരപ്പള്ളി അടക്കമുള്ള പുതിയ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് ദോഷമുണ്ടാകാതെ എല്ലാ പദ്ധതികളും നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: