പെരുമ്പാവൂര്‍: ഇന്നലെ പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ പോഞ്ഞാശ്ശേരി നായരുപീടികയില് പൂക്കുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുസമീപം ചെമ്പാരത്ത്കൂത്ത് പാടത്തുള്ള ക്ഷേത്രകുളം ശുചീകരിക്കുന്നതിനിടയില്‍ കണ്ടെടുത്ത രണ്ടടി ഉയരമുള്ള ശ്രീബുദ്ധന്റെ തെന്ന് സംശയിക്കുന്ന കരിങ്കല്‍ വിഗ്രഹത്തിന് തൃശ്ശൂര്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 2400വര്‍ഷം പഴക്കമുള്ളതായി സ്ഥിതീകരിച്ചു.
ധ്യാനത്തിലിരിക്കുന്ന വിഗ്രഹത്തിന്റെ മേല്‍ഭാഗം ഉടഞ്ഞ് രണ്ടായി പിളര്‍ന്നിരുന്നു. കൈകളും തലയുടെ മുകള്‍ഭാഗവും തകര്‍ക്കപ്പെട്ട നി ലയിലായിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ വിവരം നല്‍കിയതനുസരിച്ച് പെരുമ്പാവൂര്‍ ലോക്കല്‍ ഹിസ്റ്ററി റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഇസ്മയില്‍ പള്ളിപ്രം സ്ഥലത്തെത്തി പരിശോധ ന നടത്തിയ ശേഷമാണ് ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തെ വിവരമറിയിച്ചത്.
പുരാതനകാലത്ത് മേതല ജൈനകല്ലില് ഗുഹാക്ഷേത്രമുണ്ടായിരുന്ന പെരുമ്പാവൂരില്‍ അക്കാലത്ത് ബുദ്ധമതസ്ഥരും ഉണ്ടായിരുന്നുവെന്നതിന് തെളിവുകളാണ് പ്രാദേശിക സ്ഥലനാമപഠനത്തിലടക്കം ലഭിക്കുന്നതെന്ന് ഇസ്മയില്‍ പള്ളിപ്രം പറഞ്ഞു. ക്ഷേത്രം തന്ത്രി സി.കെ.രാമന് എബ്രാന്തിരി, പ്രസിഡന്റ് എന്‍.സി.അയ്യപ്പന്‍കുട്ടി, സെക്രട്ടറി കെ.എം.അജി. ട്രഷറര്‍ ഭൂതനാഥന്‍ നായര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: