കോതമംഗലം: പഴയതലമുറയെ അതേപടി അനുകരിക്കാതെ പുതിയതലമുറയ്ക്ക് വേറിട്ട ശൈലി ഉണ്ടാകണമെന്ന് പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യാക്കാദമി മുന്‍ സെക്രട്ടറിയുമായ പായിപ്ര രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. മാതിരപ്പിള്ളിയുടെ യുവജനകൂട്ടായ്യമയായ ‘യുവ’യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാംസ് കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതു തലമുറയ്ക്ക് നൂതനമായ ആശയങ്ങളിലൂടെ മുന്നേറാന്‍ സാധിക്കും. മുന്കാലങ്ങലെ അപേക്ഷിച്ച് യുവതലമുറയ്ക്ക് മുന്നേറാന്‍ ഇക്കാലത്ത് നിരവധി അനുകൂലമായ ഘടകങ്ങളുണ്ട്. മാറിയ ലോകത്ത് പോസിറ്റീവായി ചിന്തിക്കാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്ന് അദ്ദേഹം അഭിപ്രാപ്പെട്ടു.
ചടങ്ങില്‍ മുഖ്യാതിഥിയായ എംഎ കോളേജ് അസോസിയേഷന് സെക്രട്ടറി ഡോ.വിന്നി വര്‍ഗീസ് ‘യുവ’യുടെ സഹായഹസ്തവുമായ യുവ ‘സ്പര്‍ശം സഹായനിധി’ നിര്‍ദ്ധനരോഗികള്‍ക്കുള്ള ചികിത്സാ സഹായമായി വിതരണം ചെയ്തു. കേരളത്തിലെ മികച്ച കായിക അദ്ധ്യാപകനായി തെരഞ്ഞെടുക്കപ്പെട്ട പി.ഐ.ബാബുവിനെ കോതമംഗലം മുനിസിപ്പല്‍ ചെയര്മാന് കെ.പി.ബാബു പൊന്നാടയണിയിച്ച് ആദരിച്ചു.
യുവ സെക്രട്ടറി അനൂപ് ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ രാ ഷ്ട്രീയ സംഘടനാപ്രതിനിധികളായ കെ.ജി.ജോര്‍ജ്ജ്, ആര്.അനില്‍കുമാര്‍, എം.എന്‍.ഗംഗാധരന്, അഭിലാഷ് മധു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അമല്‍.വി.നായര്‍ സ്വാഗതവും ട്രഷറര്‍ സിജു മണികണ്ഠന് നന്ദിയും രേഖപ്പെടുത്തി. സാംസ്കാരിക സമ്മേളനത്തിന് ശേഷം നടന്ന അഖിലകേരള വടംവലി മത്സരം കോതമംഗലം സി ഐ സജീവ്.കെ.എം. ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ കിംഗ്സ് പറവൂര്‍ ഒന്നാംസ്ഥാനവും അലന്‍സ് എളമക്കര രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: