ചെറായി: കാശിമഠാധിപതി സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ നവതി മഹോത്സവത്തോടനുബന്ധിച്ചുള്ള ശ്രീവ്യാസധ്വജമഹാപ്രയാണത്തിന് കുഴുപ്പിള്ളി ബാലകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സ്വീകരണം നല്കി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളത്താംകുളങ്ങരയില്നിന്നും ഘോഷയാത്രയായാണ് ബാലകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്.
ചടങ്ങുകള്‍ക്ക് ദേവസ്വം പ്രസിഡന്റ് വി. ആര്. രമേഷ്നായ്ക്ക്, സെക്രട്ടറി എന്‍. എന്‍. രമേഷ്പൈ, വി. ആര്. ശ്രീനിവാസനായ്ക്ക് എന്നിവര്‍ നേതൃത്വം നല്കി. തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച പ്രയാണം മഞ്ചേശ്വരത്ത് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: