കൊച്ചി: പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് എട്ടാമത് രവീന്ദ്ര സംഗീതോത്സവം ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രസമിതി പ്രസിഡന്റ് കെ. എ. എസ്. പണിക്കര്‍, രമ രമേശന് നായര്‍, ദേവദാസ് നമ്പലാട്ട്, കെ.എം. ഉദയന്‍, കെ. പി. മാധവന് കുട്ടി, പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഏഴുസ്വരങ്ങളും തഴുകി വരും എന്ന പ്രശസ്ത ഗാനം ദേവദാസ് നമ്പലാട്ട് ആലപിച്ച് സംഗീതോത്സവത്തിന് തുടക്കം കുറിച്ചു. 50 തിലേറെ ഗായകര്‍ രവീന്ദ്ര സംഗീതോത്സവത്തില്‍ പങ്കെടുത്ത് രവീന്ദ്രന് മാസ്റ്ററുടെ ഗാനങ്ങള്‍ ആലപിച്ചു.
വൈകിട്ട് നടന്ന രവീന്ദ്രഗാന സന്ധ്യയില്‍ പ്രശസ്ത പിന്നണി ഗായകരായ മധു ബാലകൃഷ്ണന്, ബിജു നാരായണന്, സുധീപ് കുമാര്‍, ഗണേഷ് സുന്ദരം, ദേവനന്ദ്, ദേവദാസ് നമ്പലാട്ട്, നിഖില്‍, ചിത്ര അരുണ്‍, സ്വരാജ്, ഭാവന എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: