തിരുവനന്തപുരം: ജനുവരി 28 ന് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഡിസംബര്‍ 29 ന് പുറപ്പെടുവിക്കും. മുനിസിപ്പാലിറ്റിയിലെ ഒന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ രണ്ടും ഗ്രാമപഞ്ചായത്തുകളിലെ ഏഴും വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ പെരുന്ന അമ്പലം, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കാമാക്ഷി, മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ പുത്തൂര്‍ എന്നിവിടങ്ങിലാണ് തെരഞ്ഞെടുപ്പ്. ഗ്രാമപഞ്ചായത്ത് മണ്ഡലങ്ങള്‍: പത്തനംതിട്ട- വള്ളിക്കോട്, കിടങ്ങോത്ത്, ഇടുക്കി- പെരുവന്താനം, മൂഴിക്കല്‍, എറണാകുളം- രായമംഗലം കീഴില്ലം വെസ്റ്റ്, പാലക്കാട്- അനങ്ങനടി, പത്തംകുളം, കണ്ണൂര്‍- മൂഴക്കുന്ന്, നല്ലൂര്, കാസര്‍കോട്- അജാനൂര്‍, മഡിയന്‍, ചിത്താരി. തെരഞ്ഞെടുപ്പ് വിജ്ഞാപന തീയതി പ്രസിദ്ധപ്പെടുത്തിയ ഡിസംബര്‍ 24 മുതല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളില്‍ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്.
ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ ഒട്ടാകെയും, ബ്ലോക്ക് പഞ്ചായത്തുകളില്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിലും നഗരസഭയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലം ഉള്‍പ്പെടുന്ന പ്രദേശത്തുമാണ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: