തിരുവനന്തപുരം: സ്റ്റാഫ് നഴ്സ് നിയമനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറിന്റെ പ്രസ്താവന ലക്ഷങ്ങള്‍ കോഴവാങ്ങി പിന്‍വാതില്‍ നിയമനം നടത്തുന്നതിനാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ പറഞ്ഞു.
പിഎസ്സി റാങ്ക് പട്ടികയില്‍ 1350 പേരും ആയിരത്തിലധികം ഒഴിവുകളും നിലവിലുണ്ട്. മതിയായ നഴ്സുമാരില്ലാതെ രോഗികള്‍ക്ക് ചികിത്സ കിട്ടാതിരിക്കുകയും ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. അപ്പോഴും സാങ്കേതികത്വം പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറുന്നത് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതിനുവേണ്ടിയാണെന്ന് സുധീര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കാമെന്നിരിക്കെ അത് ചെയ്യാതെ സര്‍ക്കാര്‍ അവരെ പറ്റിക്കുകയാണ്. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള മുന്‍സര്‍ക്കാരും ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും നഴ്സസ് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയായിരുന്നു. ഇടതു-വലതു സര്‍ക്കാരുകളുടെ ഒത്തുകളിക്ക് വേദന അനുഭവിക്കുകയും അപമാനിതരാകുകയും ചെയ്യുന്നത് പാവം ഉദ്യോഗാര്‍ത്ഥികളാണ്.
അടിയന്തിരമായി റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അല്ലാത്ത പക്ഷം യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: