തിരുവനന്തപുരം: ദല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന 111 എന്‍സിസി കേഡറ്റുകള്‍ക്കും കണ്ടിജന്റ് കമാന്‍ണ്ടര്‍ കേണല്‍ നന്ദകുമാര്‍, ലെഫ് കേണല്‍ മുരളി, ഗേള്‍ കേഡറ്റ് ഇന്‍സ്ട്രക്ടര്‍മാര്‍, എഎന്‍ഒ മാര്‍, സായുധ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എന്‍സിസി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.
ദേശീയ തലത്തില്‍ 17 എന്‍സിസി ഡയറക്ടറേറ്റുകളില്‍ നിന്നും വരുന്ന കേഡറ്റുകളും, ദല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും. മറ്റ് ഡയറക്ടറേറ്റുകളില്‍ നിന്നും വരുന്ന കേഡറ്റുകളുമായി ഡ്രില്ല്, ഫയറിംഗ്, ടെന്റ് പിച്ചിംഗ്, അശ്വാഭ്യാസ പ്രകടനം, കലാസാംസ്കാരിക പരിപാടി തുടങ്ങിയ മത്സരങ്ങളിലും മാറ്റുരയ്ക്കും. കൂടാതെ രാജ്പഥ് മാര്‍ച്ച്, പ്രധാന മന്ത്രിയുടെ റാലി, ഗാര്‍ഡ് ഓഫ് ഓണര്‍ എന്നിവയിലും കേഡറ്റുകള്‍ പങ്കെടുക്കും. കേരള ടീം മൂന്നുമാസമായി തീവ്ര പരിശീലനത്തിലായിരുന്നു.
കേരള എക്സ്പ്രസില്‍ യാത്ര ചെയ്യുന്ന കേഡറ്റുകള്‍ക്ക് കൊല്ലം എന്‍സിസി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഉച്ചഭക്ഷണവും, എറണാകുളം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ചായ സല്‍ക്കാരവും, കോഴിക്കോട് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പാലക്കാട് വച്ച് അത്താഴ വിരുന്നും നല്‍കും.
റെയില്‍വെ സ്റ്റേഷനില്‍ നടന്ന യാത്രയയപ്പ് പരിപാടിയ്ക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ എന്‍. സനല്‍കുമാര്‍, ഡയറക്ടര്‍ കേണല്‍ പി.ജി. കൃഷ്ണ, മറ്റ് ഓഫീസര്‍മാര്‍,രക്ഷിതാക്കള്‍ കേഡറ്റുകളുടെ മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: