കൊച്ചി: ടാറ്റാ ടെലി സര്‍വ്വീസസിന്റെ ഏകീകൃത ടെലികോം ബ്രാന്‍ഡായ ടാറ്റാ ഡോകോമോയുടെ കേരള, കര്‍ണ്ണാടക മൊബിലിറ്റി ബിസിനസ് യൂണിറ്റ് തലവനായി അശോക് ഘോഷ് ചുമതലയേറ്റു. ഇനി മുതല്‍ ടാറ്റാ ഡോകോമോയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെയും ബിസിനസിന്റെയും മേല്‍നോട്ടം വഹിക്കുക അദ്ദേഹമായിരിയ്ക്കും.
“പുതിയതും കസ്റ്റമേഴ്സിന് അനുയോജ്യവുമായ ഓഫറുകളും പ്ലാനുകളും നല്കി ടെലികോം മേഖലയില്‍ സുസ്ഥിരമായ വളര്‍ച്ച നേടാന്‍ ടാറ്റാ ഡോകോമോയ്ക്കു കഴിഞ്ഞിട്ടുണ്ട്. ആ വളര്‍ച്ച കൂടുതല്‍ ഉറപ്പിക്കുകയും നിലനലര്ത്തുകയും, കസ്റ്റമേഴ്സുമായുള്ള കമ്പനിയുടെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുകയും ആണ് തന്റെ പ്രധാന കര്‍ത്തവ്യമെന്ന് കേരള, കര്‍ണ്ണാടക മൊബിലിറ്റി ബിസിനസ് തലവനായി ചുമതലയേറ്റ അശോക് ഘോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: