ന്യൂദല്‍ഹി: ഗുരുഗോബിന്ദ് സിങ്ങിന്റെ ജീവിതവും ആദര്‍ശവും എല്ലാക്കാലത്തും പ്രചോദനമേകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ ധൈര്യത്തിനും ആത്മാര്പ്പണത്തിനുമുമ്പില് പ്രണാമങ്ങളര്പ്പിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പത്താമത്തെ സിഖ് ഗുരുവായിരുന്ന ഗോബിന്ദ് സിങ്ങിന്റെ ജന്മവാര്ഷിക ദിനമായിരുന്നു ഇന്നലെ.രാജ്യത്തെങ്ങുമുള്ള അദ്ദേഹത്തിന്റെ ആയിരക്കണിക്കിന് അനുയായികള്‍ ജന്മവാര്ഷികാഘോഷങ്ങളില് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: