ആലപ്പുഴ: ഡീസലിന്റെ വില കുറച്ച പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് കുറയ്ക്കണമെന്നാവശ്യപ്പെട്ടു ബിജെപി നിയോജക മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29നു രാവിലെ പത്തിനു കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകള്‍ക്കു മുന്നില്‍ ബഹുജന സത്യഗ്രഹം സംഘടിപ്പിക്കും. അരൂരില്‍ ജില്ലാ സെക്രട്ടറി ടി.കെ. അരവിന്ദാക്ഷനും, ചേര്‍ത്തലയില്‍ ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണനും, ആലപ്പുഴയില്‍ ജനറല്‍ സെക്രട്ടറി കെ. സോമനും, ഹരിപ്പാട് ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരനും, കുട്ടനാട്ടില്‍ വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രനും, കായംകുളത്ത് കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജനും, മാവേലിക്കരയില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണനും, ചെങ്ങന്നൂരില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവനും ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: