റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ രഘുവര് ദാസ് സത്യപ്രതിജ്ഞ ചെയ്തു. റാഞ്ചിയിലെ മോറാബാദി മൈതാനത്തില്‍ രാവിലെ പതിനൊന്നോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പത്ത് ക്യാബിനറ്റ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ആദിവാസി വിഭാഗത്തില്‍ നിന്നല്ലാത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് രഘുവര്‍ദാസ്. ജംഷഡ്പൂര്‍ ഈസ്റ്റില്‍ നിന്ന് 70,000ത്തില്‍പ്പരം വോട്ടുകള്‍ക്കാണ് രഘുവര്‍ദാസ് വിജയിച്ചത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് രഘുവര് ദാസ് ഇവിടെ വിജയിക്കുന്നത്. റാഞ്ചിയില്‍ നടന്ന ബിജെപി എംഎല്‍എമാരുടെ യോഗം രഘുവര്‍ദാസിനെ നിയമസഭാ കക്ഷി നേതാവായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തിരുന്നു.
59കാരനായ രഘുവര്‍ദാസ് ഷിബുസോറന് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിട്ടുണ്ട്. ജനസംഖ്യയുടെ മൂന്നിലൊന്നു ശതമാനം വനവാസി സമൂഹത്തില്‍ നിന്നുള്ള എംഎല്‍എയെ ഉപമുഖ്യമന്ത്രിയാക്കിയേക്കുമെന്ന് സൂചനകളുണ്ട്. അങ്ങനെയെങ്കില്‍ നീലകണ്ഠ മുണ്ടയോ ശിവ് ശങ്കര്‍ ഉറവോ ഉപമുഖ്യമന്ത്രിയായേക്കും. അര്ജ്ജുന് മുണ്ട പാര്‍ട്ടിയുടെ ദേശീയ ഉപാദ്ധ്യക്ഷ സ്ഥാനത്തെത്തുമെന്നും സൂചനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: