പെരുമ്പാവൂര്‍: പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ പോഞ്ഞാശ്ശേ രി നായരുപീടികയില് പൂക്കുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുസമീപം ചെമ്പാരത്ത്കൂ ത്ത് പാടത്തുള്ള ക്ഷേത്രകുളം ശുചീകരിക്കുന്നതിനിടയില്‍ ര ണ്ടടി ഉയരമുള്ള ശ്രീബുദ്ധ ന്റെ തെന്ന് സംശയിക്കുന്ന കരിങ്കല്‍ വിഗ്രഹം കണ്ടെത്തി. ധ്യാനത്തിലിരിക്കുന്ന വിഗ്രഹത്തിന്റെ മേ ല്‍ഭാഗം ഉടഞ്ഞ് രണ്ടായി പിളര് ന്നിരുന്നു. കൈകളും തലയുടെ മുകള്‍ഭാഗവും തകര്‍ക്കപ്പെട്ട നി ലയിലായിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ വിവരം നല്‍കിയതനുസരിച്ച് പെരുമ്പാവൂര്‍ ലോ ക്കല്‍ ഹിസ്റ്ററി റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഇസ്മയില്‍ പള്ളി പ്രം സ്ഥലത്തെത്തി പരിശോധ ന നടത്തി.
വിഗ്രഹത്തിന്റെ ഫോട്ടോ ഡോ.എം.ജി.എസ് നാരായണന്, മുന്‍ സംസ്ഥാന ആര്‍ക്കിയോളജി ഡയറക്ടര്‍ ഡോ.ഹേമചന്ദ്ര ന്, കായങ്കുളം പിഎസ്എം കോ ളേജ് ചരിത്രവിഭാഗം മേധാവി ഡോ.മനോജ് എന്നിവര്‍ക്ക് അയച്ചുകൊടുത്തു. കാലപ്പഴക്കമുള്ള ഈ വിഗ്രഹം ബുദ്ധന്റതാവാനുള്ള സാധ്യതയെന്നും കൂടുതല്‍ വിദഗ്ദ്ധ പരിശോധനയിലൂ ടെ മാത്രമേ ഉറപ്പിക്കാനാവുകയെന്നും ഡോ. ഹേമചന്ദ്രന് പറഞ്ഞു. കേരളത്തില്‍ കരുമാടി, മാവേലിക്കര, ഭരണിക്കാവ് മുരൂതൂര്കുളങ്ങര, കൊടുങ്ങലൂര്‍, കോട്ടപ്പുറം എന്നിവിടങ്ങളില്‍ നിന്നും തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കരിങ്കല്‍ ബുദ്ധപ്രതിമകളുമായി ഇതിന് സാദൃശ്യമുണ്ടെന്നും ഈ പ്രതിമ ജൈനരുടെതോ ശാസ്താവിന്റേതോ അല്ലെന്നും ബൗദ്ധരുടെതാണെ ന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഗ്രഹത്തിന്റെ മുടി, ധ്യാ നാവസ്ഥ, ശിലയുടെ പഴക്കം എ ന്നിവ ശിലയ്ക്ക് ബുദ്ധബന്ധത്തിന് ശക്തമായ തെളിവാണെ ന്നും 5200 വര്‍ഷം ഇതിന് പഴക്കം പ്രതീക്ഷിക്കാമെന്നും ഡോ. മ നോജ് പറഞ്ഞു. സംസ്ഥാന പു രാവസ്തു ഡയറക്ടര്‍ ഡോ.പ്രേംകുമാറിനെ വിവരം അറിയിച്ചു. തൃശ്ശൂര്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ നിന്നും അടു ത്ത ദിവസം തന്നെ ഉദ്യോഗസ്ഥ ര്‍ സ്ഥലത്തെത്തി വിഗ്രഹം സം രക്ഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പഴന്തോട്ടം സ്വര്‍ണ്ണത്തുമന എന്നറിയപ്പെടുന്ന പുന്നൂര്ക്കുടം നമ്പൂതിരിമാരുടെ കീഴിലായിരുന്ന ഈ പ്രദേശവും പൂക്കളും സുബ്രഹ്മണ്യ സ്വാമിക്ഷേത്രവും 1960കാലത്താണ് പൊതുജനങ്ങള്‍ക്ക് കൈമാറിയത്. ഇതിനോട് ചേര്‍ന്നുതന്നെയാണ് രണ്ട് വര്‍ഷം മുമ്പ് ഇലവുംകുടി അറമാന്റെ പറമ്പില്‍ നിന്നും നിരവ ധി നന്നങ്ങാടികള്‍ ലഭിച്ചിരുന്നു.
അല്ലപ്ര തുരുത്തിപ്ലിയില്‍ നിന്നും മണ്‍നിര്‍മിതമായ ബുദ്ധപ്രതിമയും ലഭിച്ചിട്ടുണ്ട്. ഇത് ലോക്കല്‍ ഹിസ്റ്ററി സെന്ററില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. പുരാതനകാലത്ത് മേതല ജൈനകല്ലില് ഗുഹാക്ഷേത്രമുണ്ടായിരു ന്ന പെരുമ്പാവൂരില്‍ അക്കാല ത്ത് ബുദ്ധമതസ്ഥരും ഉണ്ടായിരുന്നുവെന്നതിന് തെളിവുകളാണ് പ്രാദേശിക സ്ഥലനാമപഠനത്തിലടക്കം ലഭിക്കുന്നതെന്ന് ഇസ്മയില്‍ പള്ളിപ്രം പറഞ്ഞു.
ക്ഷേത്രം തന്ത്രി സി.കെ.രാമന് എബ്രാന്തിരി, പ്രസിഡന്റ് എന്‍.സി.അയ്യപ്പന്‍കുട്ടി, സെക്രട്ടറി കെ.എം.അജി. ട്രഷറര്‍ ഭൂതനാഥന്‍ നായര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധ ന നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: