കൊച്ചി: എറണാകുളം പുകയില നിയന്ത്രണ നിയമമായ കോട്പ നടപ്പാക്കിയ മാതൃകാ ജില്ലയാക്കി മാറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങുന്ന സംഘം ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ തൊഴിലിടങ്ങളില്‍ പുകയില രഹിത നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന പരിശോധനക്കായി സന്ദര്‍ശനം നടത്തി. ആരോഗ്യ വകുപ്പിന്റെയും ജില്ല ഭരണകൂടത്തിന്റെയും പ്രതിനിധികളാണ് ജില്ലയിലുടനീളമുള്ള ഓഫീസുകള്‍ സന്ദര്‍ശിച്ചത്. നിയമം നടപ്പാക്കുന്നതിന്റെ സ്ഥിതി പരിശോധിക്കുകയും തൊഴിലിടങ്ങള്‍ പുകയിലരഹിതമാക്കുന്നതിന്റെ പ്രാധാന്യം പ്രചരിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. തൊഴിലിടങ്ങളിലെ പുകവലി നിരോധനം ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ആരോഗ്യസംരക്ഷണത്തിനും ജീവനക്കാരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആദ്യഘട്ട സന്ദര്‍ശനത്തില്‍ കണ്ടെത്തിയ വീഴ്ചകള്‍ തിരുത്തുന്നതിനുള്ള നിര്‍ദ്ദേശം സ്ഥാപനങ്ങളുടെ മേലധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട്. അതിനാവശ്യമായ നടപടികള്‍ ഉടന്‍ എടുക്കുമെന്ന് മേലധികാരികള്‍ സംഘത്തിന് ഉറപ്പു നല്‍കിയതായും കളക്ടര്‍ എം.ജി രാജമാണിക്കം പറഞ്ഞു. ഇക്കാര്യത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായുളള വിലയിരുത്തലിനു ശേഷം ജില്ലാ കളക്ടര്‍ പറഞ്ഞു. നിയമവ്യവസ്ഥകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ല കളക്ടര്‍ എല്ലാ സര്ക്കാര്സ്വകാര്യസ്ഥാപനമേധാവികള്ക്കും വിശദമായ കത്തയച്ചതിനു പിന്നാലെയായിരുന്നു സന്ദര്‍ശനം.
അടുത്ത ഘട്ട പരിശോധനയില്‍ ജില്ലയിലെ നഗര പ്രദേശങ്ങളും ഗ്രാമീണ മേഖലകളും സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്കൂള്‍തലം മുതല്‍ ഉന്നതതലം വരെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോട്പ നിയമം നടപ്പാക്കുകയാണ് മാതൃക ജില്ലയാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടമെന്ന് കളക്ടര്‍ പറഞ്ഞു. എറണാകുളത്തെ മാതൃക പുകയിലരഹിത ജില്ലയാക്കാനുള്ള പദ്ധതിയില്‍ സഹകരിക്കുന്ന പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് സിറ്റി, റൂറല്‍ മേലധികാരികളുമായി നിശ്ചിത ഇടവേളകളില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. സിറ്റി, റൂറല്‍ പോലീസ് അധികാരികള്‍ ബന്ധപ്പെട്ടവരുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് കോട്പയെപ്പറ്റി ബോധവല്‍ക്കരണം നടത്തുകയും അവ സ്വയം നടപ്പാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതേ തുടര്‍ന്ന് നിയമപരമായ പരിശോധന നടപ്പാക്കാന്‍ നടപടികളും എടുക്കും.
കോട്പ നാലാം വകുപ്പ് പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിരോധിക്കുകയും നിശ്ചിത അളവിലുള്ള ‘പുകവലി പാടില്ല’ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്യുന്നു. പുകയില ഉല്പന്നങ്ങളുടെ നേരിട്ടോ അല്ലാതെയോ ഉള്ള പരസ്യങ്ങളും സ്പോണ്‍സര്‍ഷിപ്പുകളും പ്രചാരണങ്ങളും അഞ്ചാം വകുപ്പ് തടയുന്നു. ചട്ടം ആറ് (എ) അനുസരിച്ച് 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നതും ആറ് (ബി) അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര (91.4 മീറ്റര്‍) ചുറ്റളവില്‍ പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നതും നിരോധിച്ചിരിക്കുന്നു. എല്ലാ പുകയില ഉല്പന്നങ്ങളുടെയും കൂടുകളില്‍ നിശ്ചിത ആരോഗ്യകരമായ മുന്നറിയിപ്പ് പതിച്ചിരിക്കണമെന്ന് ഏഴാം വകുപ്പും നിര്‍ദ്ദേശിക്കുന്നു. ജൂണ്‍ ആദ്യവാരത്തില്‍ ചേര്‍ന്ന വിവിധ പങ്കാളികളുടെ യോഗത്തിലാണ് എറണാകുളത്തെ പുകയില രഹിതവും, കോട്പ നടപ്പിലാക്കുന്ന മാതൃക ജില്ലയുമാക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത
പ്രതികരിക്കാൻ ഇവിടെ എഴുതുക: