അഞ്ചല്‍: സ്വധര്‍മ്മത്തിലേക്ക് തിരിച്ചുവന്ന കുടുംബത്തിന് അന്വേഷണക്കാരാല് പൊറുതിമുട്ടുന്നു. കഴിഞ്ഞദിവസം ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങിവന്ന അഞ്ചലിലെ വീട്ടമ്മക്കും കുടുംബത്തിനുമാണ് വിവിധ സംഘങ്ങളുടെ ചോദ്യശരങ്ങളാല്‍ പൊറുതിമുട്ടുന്നത്. ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങിവരുന്നത് ഏതോ മഹാപരാധമാണെന്ന് വരുത്തിതീര്‍ത്ത് ഇതിന് തടയിടാനുള്ള ഗുഡാലോചനയാണിതിന് പിന്നില്‍. ഹിന്ദുവിരുദ്ധ മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇവരുടെ വീട്ടിലെത്തി നിര്‍ബന്ധിത മതപരിവര്ത്തനമാണിതെന്ന് വരുത്തിതീര്‍ക്കാന്‍ പെടാപ്പാട് പെട്ടിരുന്നു.
ഇതിനിടയില്‍ വീട്ടമ്മയ്ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ വാഗ്ദാനം നല്‍കിയാണ് മതംമാറ്റിയതെന്ന് ചില ചാനല്‍ വിരുതന്മാരും തട്ടിവിട്ടിരുന്നു. എന്നാല്‍ വീട്ടമ്മ നേരിട്ട് തങ്ങള്‍ക്ക് ഹിന്ദുവിശ്വാസത്തിലേക്ക് തിരിച്ചുവരണമെന്ന് ഹിന്ദുസംഘടനാ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. പോലീസിനോടും അവര്‍ അതുതന്നെയാണ് പറഞ്ഞത്. നിരവധി തവണ വെളിപ്പെടുത്തിയിട്ടും വീട്ടമ്മയേയും കുടുംബത്തേയും അവഹേളിക്കാനാണ് നീക്കമെങ്കില്‍ വിവിധ ഹിന്ദുസംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരളാ വേളാര്‍ സര്‍വീസ് സൊസൈറ്റി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: