പാലാ: വിജ്ഞാനദാഹവും സ്ഥിരോത്സാഹവും വളര്‍ത്തി സാമൂഹ്യപ്രശ്നങ്ങളെ പരിഹരിക്കുന്ന ചാലകശക്തികളായി യുവാക്കള്‍ മാറണമെന്ന് എംജി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍. പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കുന്ന സംസ്ഥാന തല ത്രിദിന സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ മൂല്യബോധം വളര്ത്തുന്നവരാകണമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് ഫാ. ഫിലിപ്പ് ഞരളക്കാട്ട് പറഞ്ഞു. ചിട്ടയായ പഠനവും ജാഗ്രതയുമാണ് സിവില്‍ സര്‍വ്വീസ് വിജയങ്ങളുടെ രഹസ്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദല്‍ഹി എഎല്‍എസ് ഡയറക്ടര്‍ ജോജോ മാത്യൂസ് അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് വെട്ടിക്കന്‍, പ്രൊഫ. റോസമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: