ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക തോല്‍വിയെ അഭിമുഖീകരിക്കുന്നു. കിവികളുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 441ന് ലങ്കയുടെ മറുപടി 138ല്‍ ഒതുങ്ങി. ഫോളോഓണ്‍ ചെയ്ത സന്ദര്‍ശകര്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 84 എന്ന നിലയില്‍. മൂന്നു ദിവസവും പത്തു വിക്കറ്റും അവശേഷിക്കെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ലങ്കയ്ക്ക് 219 റണ്‍സ് കൂടി വേണം.
7ന് 429 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാന്റ് അധികം മുന്നോട്ടുപോയില്ല. അവരുടെ വാലറ്റം ചെറുത്തു നില്‍ക്കാതെ കീഴടങ്ങി. ബാറ്റെടുത്ത ലങ്കയെ കാത്തിരുന്നത് വന്‍ ദുരന്തം. ടെന്റ് ബൗള്‍ട്ടും (3 വിക്കറ്റ്) നെയ്ല്‍ വാഗ്നറും (3) ടിം സൗത്തിയും (2) ജെയിംസ് നീഷവും (2) തീതുപ്പിയപ്പോള്‍ ലങ്കയുടെ കഥകഴിഞ്ഞു. നായകന് എയ്ഞ്ചലോ മാത്യൂസ് (50) പ്രതിരോധിച്ചെങ്കിലും സഹതാരങ്ങളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ലങ്കയ്ക്കുവേണ്ടി ദിമുത് കരുണരത്നെയും (49) കുശാല്‍ സില്‍വയും (33) ക്രീസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: