കോട്ടയം: കേരളത്തിലെ ഏറ്റവും വലിയ ഇലഞ്ഞിമുത്തശ്ശിയെ 29ന് സര്‍ക്കാര്‍ വനം-വന്യജീവി വകുപ്പും വാഴൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ആദരിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോട്ടയം ജില്ലയില്‍ കെകെ റോഡ് 17-ാം മൈല്‍ ജങ്ഷനു സമീപം ഇലഞ്ഞിക്കല്‍ വീരഭദ്രസ്വാമി ക്ഷേത്രമുറ്റത്താണ് ഇലഞ്ഞിമരം സ്ഥിതിചെയ്യുന്നത്. പഴമക്കാരുടെ കണക്കുപ്രകാരം 400ല്‍പരം വര്‍ഷത്തെ പഴക്കമുണ്ട് ഇതിന്. 12.5 അടി വണ്ണമുള്ള ഇലഞ്ഞിമരമാണ് ഇത്.
29ന് രാവിലെ 10.30ന് ഇലഞ്ഞിമര അങ്കണത്തില്‍ ചേരുന്ന ആദരിക്കല്‍ചടങ്ങ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഫോറസ്റ്റ് എക്സിബിഷന് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ഡോ എന്‍. ജയരാജ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ഡോ.ബി.എസ്. കോറി മുഖ്യപ്രഭാഷണം നടത്തും. ഇലഞ്ഞിദിനസന്ദേശം ഡോ. എസ്. സീതാരാമന് നല്‍കും. ഇലഞ്ഞി ആദരിക്കല്ദിനവുമായി ബന്ധപ്പെട്ട് ഓര്‍മ്മതൈ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ടി.കെ.സുരേഷ്കുമാര്‍ നിര്‍വ്വഹിക്കും. ആദ്യ ഓര്‍മ്മത്തൈ നടീല്‍ കെ.ബിനു നിര്‍വ്വഹിക്കും.
ഇലഞ്ഞിമുത്തശ്ശി പരിസ്ഥിതി അവാര്‍ഡിന് അര്‍ഹനായ വ്യക്തിയെ ജൂറി ചെയര്മാന് ഡോ. എന്‍. ഉണ്ണികൃഷ്ണന് പ്രഖ്യാപിക്കും.കുട്ടികളും ഗ്രാമവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ഒത്തുചേരുന്ന ആദരിക്കല്‍ ചടങ്ങില്‍ ഫോറസ്റ്റ് സിനിമാ പ്രദര്‍ശനം, ഫോക്ലോര് അക്കാദമിയുടെ നാട്ടറിവ് പാട്ടുകള്‍, ഫോറസ്റ്റ് എക്സിബിഷന്, സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് മരുന്നു വിതരണം, ഉച്ചപ്പുഴുക്ക് വിതരണം എന്നിവ നടക്കും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ പ്രൊഫ. എസ്. പുഷ്കലാദേവി, ജനറല്‍ കണ്‍വീനര്‍ എ.എന്‍. രാജഗോപാലന്‍ നായര്‍, ജില്ലാ ട്രീ അതോറിട്ടി അംഗം കെ. ബിനു, സ്വാഗതസംഘം എക്സിക്യൂട്ടീവ് അംഗം എന്‍.എന്‍. രാമചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: