കുണ്ടറ: മദ്യത്തിനും മയക്കുമരുന്നിനും സംസ്കൃതിക്കെതിരായ സമരങ്ങള്‍ക്കും പിന്തുണ നല്‍കുന്നവരെ സാംസ്കാരികനായകരെന്നല്ല സാമൂഹ്യദ്രോഹികളായാണ് കണക്കാക്കേണ്ടതെന്ന് ആര്‍എസ്എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍. മദ്യവും മയക്കുമരുന്നും ഏറ്റവും കൂടുതലായി ചെലവാകുന്ന സംസ്ഥാനം കേരളമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുണ്ടറ ഇളമ്പള്ളൂര്‍ എസ്എന്എസ്എംഎച്ച്എസ്എസില് നടന്ന ആര്‍എസ്എസ് കൊല്ലം മഹാനഗര്‍ പ്രാഥമികശിക്ഷാവര്ഗിന്റെ സമാപനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യത്തെക്കുറിച്ച് പറയുമ്പോള്‍ അഭിമാനം കൊള്ളുന്ന തലമുറയായി കേരളസമൂഹം മാറിയിരിക്കുന്നു. നമ്മുടെ മഹത്തായ സംസ്കൃതിയെയും പൈതൃകത്തെയും ഇല്ലാതാക്കുന്ന രീതിയിലാണ് ആധുനികതലമുറയുടെ സഞ്ചാരം. അതിന് ചില സാമൂഹ്യ ദ്രോഹികളായ സാംസ്കാരികനായകന്മാരാണ് പിന്തുണ നല്‍കുന്നതെന്ന് ഗോപാലന്‍കുട്ടിമാസ്റ്റര്‍ പറഞ്ഞു. സ്വന്തം അച്ഛനമ്മമാരെ വിശ്വാസമില്ലാത്ത മക്കളും മക്കളെ വിശ്വാസമില്ലാത്ത രക്ഷിതാക്കളുമാണ് ഈ കുത്തഴിഞ്ഞ പോക്കിന് കാരണം.
ഒരുകാലത്ത് യുവത്വത്തിന്റെ കരുത്തില്‍ സാമ്രാജ്യത്വശക്തികളെ വെല്ലുവിളിച്ചവരാണ് നമ്മള്. ഇന്ന് അതേ യുവത്വമാണ് വൈദേശികപ്രത്യയശാസ്ത്രങ്ങള്ക്കും ലഹരിക്കും അടിപ്പെട്ടിരിക്കുന്നത്. തനത് കേരളീയജീവിതത്തിന്റെ വിശുദ്ധിയാണ് അതിന് മറുപടി. ആര്‍എസ്എസ് കഴിഞ്ഞ ഏഴു ദിവസമായി പരിമിതമായ സൗകര്യങ്ങളില്‍ സ്വന്തം താല്പര്യങ്ങള് മാറ്റിവെച്ച് പൊതുതാല്‍പ്പര്യത്തിനുവേണ്ടി ഒന്നിച്ചുജീവിക്കാനുള്ള പാഠമാണ് ശിബിരത്തിലൂടെ പകര്‍ന്നത്. രാഷ്ട്രപുരോഗതി എന്ന പൊതുതാല്‍പര്യമാണ് ആര്‍എസ്എസ് ഉയര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഹാനഗര്‍ സംഘചാലക് ആര്. ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. വര്‍ഗ് കാര്യവാഹ് രഞ്ജന്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: