തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന് നടത്തിവരുന്ന അതുല്യം പദ്ധതിക്ക് ധനസഹായം നല്കാന് സഹകരണവകുപ്പ് തീരുമാനിച്ചു. സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സഹകരണസ്ഥാപനങ്ങളും പൊതുനന്മാഫണ്ടില്‍ നിന്നും പദ്ധതിക്ക് സംഭാവന നല്കാന് ഉത്തരവിറങ്ങി.
പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയ 15നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നാലാം ക്ലാസ്സിന് തുല്യമായ വിദ്യാഭ്യാസം നല്‍കുന്നതാണ് പദ്ധതി. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ആവേശപൂര്‍വ്വം പഠനക്ലാസ്സുകളിലെത്തുന്നുണ്ട്. 2015 ഏപ്രില്‍ 18ന് സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നതാണ് സാക്ഷരതാമിഷന്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: