ന്യൂദല്‍ഹി: മതപരിവര്‍ത്തനം പരിശോധിക്കുന്നതിന്റെ ഭാഗമായി മതപരിവര്‍ത്തന നിരോധന നിയമത്തെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവപൂര്‍വം ആലോചിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.
മതപരിവര്‍ത്തനം സംബന്ധിച്ച് വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഏതു മന്ത്രിയുടെ പ്രസ്താവനയും കേന്ദ്രസര്‍ക്കാരിന്റെതു കൂടിയാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: