കൊച്ചി: സിനിമ നടന് അനൂപ് മേനോന് വിവാഹിതനായി. ഷേമ അലക്സാണ്ടറാണ് വധു. രാവിലെ ഏഴരയ്ക്ക് അനൂപ് മേനോന്റെ ഭവനത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. വിവാഹസത്കാരം ഉണ്ടായിരിക്കില്ലെന്ന് അനൂപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പത്തനാപുരം പ്രിന്‍സ് പാര്‍ക്കില്‍ തോട്ടുമുക്കം പ്രിന്‍സ് അലക്സാണ്ടറുടെയും പരേതയായ ലില്ലിയുടെയും മകളാണ് ഷേമ. കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടില്‍ ഗംഗാധരന് നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: