കാസര്‍കോട്: തളങ്കരയിലെ സൈനുല്‍ ആബിദ് വധത്തിന്റെ പേരില്‍ പോലീസ് നിരപരാധികളെ വേട്ടയാടുന്നതായി പരാതി. കഴിഞ്ഞ ദിവസം കറന്തക്കാടാണ് പോലീസിന്റെ കാടത്തം പുറത്തുകാണിച്ചത്. കറന്തക്കാട് ബിജെപി ഓഫീസിന് എതിര്‍വശം നാലോ ളം ചെറുപ്പക്കാര്‍ ഉപജീവനത്തിനായി നടത്തുന്ന മത്സ്യവിപണന കേന്ദ്രമാണ് യാതൊരു കാരണവുമില്ലാതെ ടൗണ്‍ എസ്ഐയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ തര്‍ത്തത്.
വഴിയോര കച്ചവട കേന്ദ്രങ്ങള്‍ പൊളിച്ചുനീക്കാനുള്ള എസ്പിയുടെ ഉത്തരവുണ്ടെന്നാണ് കച്ചവടം നടത്തുന്നവരോട് എസ്ഐ പറഞ്ഞത്. സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ജന്മഭൂമി ജീവനക്കാരനോട് കട പൊളിച്ചുമാറ്റുന്ന ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്നും കൊലക്കേസുമായി ബന്ധപ്പെട്ടാണ് മീന്‍ വില്പനകേന്ദ്രം മാറ്റുന്നതതെന്നുമാണ് എസ്ഐ പറഞ്ഞത്. താന്‍ മാധ്യമ പ്രവര്‍ത്തകനാണെന്നും ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും പറഞ്ഞപ്പോള്‍ ഫോ ണ് ബലമായിപിടിച്ചുവാങ്ങി കൂടെയുണ്ടായിരുന്ന പോലീസുകാരനോട് ഡിലീറ്റ് ചെയ്യാന്‍ പറയുകയായിരുന്നു. വഴിയോരങ്ങളില്‍ ഇത്തരം കടകള്‍ ധാരാളമുണ്ടെന്നും ഇതു മാത്രം പൊളിച്ചുനീക്കിയത് എന്തിനാണെന്നറിയില്ലെന്നും കച്ചവടം നടത്തുന്നവര്‍ പറഞ്ഞു. കച്ചവട കേന്ദ്രങ്ങള്‍ പൊളിച്ചുനീക്കണമെന്ന അധികാരികളുടെ മുന്നറിയിപ്പ് കിട്ടിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് വഴിയോര കച്ചവടക്കാരുടെ സംഘടന മുഖേന ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും കടയുടമകള്‍ പറഞ്ഞു. കൊലപാതകത്തിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുന്ന പോലീസിന്റെ ഭാഗത്തുനിന്നുമുള്ള ഇത്തരം പ്രവര്‍ത്തനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: