ചാലക്കുടി: കൊരട്ടി കോനൂരില്‍ പാറമടയില്‍ വെച്ച് പതിനാലുകാരന് മരിച്ച സംഭവത്തില്‍ ദുരൂഹത. കഴിഞ്ഞ ദിവസം പാറമടയില്‍ കോനൂര്‍ കരേടന് ലോനപ്പന് മകന് ജോണ്‍(14) ആണ് മരിച്ചത്. ടിപ്പര്‍ ലോറിയുടെ മുകളില്‍ ടര്‍പ്പായ ഇടുന്നതിനിടയില്‍ മുകളില്‍ നിന്ന് മണ്ണും കല്ലും ഇടിഞ്ഞ് വീണാണ് മരണ കാരണം എന്നാണ് പറഞ്ഞിരുന്നത്.എന്നാല്‍ കുട്ടിയുടെ തല തകര്‍ന്ന് തല്ലചോറ് പുറത്ത് വന്ന നിലയിലായിരുന്നു.
ടിപ്പര്‍ ലോറിയുടെ വശങ്ങളില് കുട്ടിയുടെ മുടിയും മറ്റും പറ്റിപിടിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്.കുട്ടിയുടെ അപ്പന് ലോനപ്പന്റെ തന്നെ ഉടമസ്ഥതയിലുള്ള കുന്ന് ഇടിച്ചാണ് മണ്ണെടുത്തിരുന്നത്.ഇവരുടെ തന്നെ ഒരു ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണ് ലോറിയില്‍ കയറ്റിയിരുന്നതെന്നു പറയുന്നു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണ കാരണം വ്യക്തമാവുകയുള്ളുവെന്നും,
ഡോക്ടറിനോട് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് അധികൃതര്‍ പറഞ്ഞു. മുകളില്‍ നിന്ന് മണ്ണും കല്ലും പതിച്ചാല്‍ ഇതു പോലെ തലക്ക് പരിക്കേല്ക്കിലെന്ന് പറയപ്പെടുന്നു. കൊരട്ടി എല്‍.എഫ്.സ്ക്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ജോണ്‍ സ്ക്കൂള് അവധിയായതിനാലാണ് മണ്ണെടുക്കുന്ന സ്ഥലത്തേക്ക് പോയത്.കുട്ടിയുടെ മരണത്തിലെ ദുരൂഹത കണ്ടെത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: