കൊച്ചി: പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് 14 രൂപയോളം കുറച്ച സാഹചര്യത്തില്‍ ഡീസല്വിലയ്ക്ക് ആനുപാതികമായി ബസ്-ഓട്ടോ ചാര്‍ജ്ജുകള്‍ കുറയ്ക്കണമെന്ന് യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ശ്രീകാന്ത് ശ്രീധരന് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഡീസലിനും പെട്രോളിനും വിലകുറച്ചിട്ടും അതേ അനുപാതത്തില്‍ കേരളത്തില്‍ വിലകുറയ്ക്കാത്തത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഇരട്ടതാപ്പാണ്.
ഡീസലിന് വിലകൂടുമ്പോള്‍ ബസ്ചാര്‍ജ്ജ് കൂട്ടണമെന്ന് ആവശ്യപ്പെടുന്ന ബസ് അസോസിയേഷനുകള്‍ ഡീസല്‍ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ്ജ് ബസിന് 5 രൂപയും ഓട്ടോയ്ക്ക് മിനിമം ചാര്‍ജ്ജ് 15 രൂപയും ആക്കണം.
ചാര്‍ജ്ജ് കുറയ്ക്കാത്തപക്ഷം യുവമോര്‍ച്ച ജില്ലാ-മണ്ഡലം കേന്ദ്രങ്ങളിലെ കെഎസ്ആര്‍ടിസി സ്റ്റാന്റുകളിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് ശ്രീകാന്ത് ശ്രീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: