ചേര്‍ത്തല: നിയന്ത്രണം വിട്ട കാറിടിച്ച് ബസ് കാത്തുനിന്ന ഏഴ് പേര്‍ക്ക് പരിക്ക്. തണ്ണീര്‍മുക്കം കട്ടച്ചിറ യുവധാര ജങ്ഷനിലെ ബസ് സ്റ്റോപ്പില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. തണ്ണീര്‍മുക്കം അഞ്ചാം വാര്‍ഡ് കിഴക്കേ വള്ളപ്പുരയ്ക്കല്‍ സാവിത്രി (40), പുതിയേടത്ത് കാട്ടില്‍ വിജയമ്മ (61), വള്ളപ്പുരയ്ക്കല്‍ സിന്ധു (45), മകള്‍ സിത്താര (15) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജിലും വള്ളപ്പുരയ്ക്കല്‍ ജയശ്രീ (42), മക്കളായ സ്നേഹ (11), മേഘ (14) എന്നിവര്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ഇടിച്ച കാര്‍ ചേര്‍ത്തല പോലീസ് കസ്റ്റ്ഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: