ആലപ്പുഴ: കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഇതുവരെ മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് മാതൃഭൂമി പത്രം കളവായ വാര്‍ത്ത നല്‍കിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും മത്സ്യത്തൊഴിലാളി സമൂഹത്തെ കേന്ദ്രസര്‍ക്കാരിനെതിരായി തിരിക്കാനും വേണ്ടിയാണെന്നു ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ സമിതി കുറ്റപ്പെടുത്തി. മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടില്‍ പരമ്പരാഗത മത്സ്യ പ്രവര്‍ത്തകര്‍ക്ക് ദോഷകരമായ നിരവധി ശുപാര്‍ശകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. മാതൃഭൂമി ശരിയായ വാര്‍ത്ത പ്രസിദ്ധീകരിച്ച് ജനങ്ങളിലുണ്ടാക്കിയ തെറ്റിദ്ധാരണ മാറ്റണമെന്നും ജില്ലാ സമിതി ആവശ്യപ്പെട്ടു. ഡി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. രണ്‍ജീത് ശ്രീനിവാസ് സ്വാഗതവും വിഷ്ണു പുന്നപ്ര നന്ദിയും പറഞ്ഞു. ദക്ഷിണ കേരള സെക്രട്ടറി എം.കെ. പ്രദീപ് മാര്‍ഗനിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: