ചെന്നൈ: സണ്‍ ടി.വി സിഇഒ പ്രവീണ്‍ ലൈംഗിക പീഡനത്തിന് അറസ്റ്റില്‍. വനിതാ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.
ചാനലില്‍ നിന്ന് രാജിവച്ച ജീവനക്കാരിയാണ് പ്രവീണിനെതിരെ പരാതി നല്‍കിയത്. അഞ്ച് മാസം മുമ്പാണ് യുവതി ചാനലില്‍ നിന്ന് രാജിവെച്ചത്.
കേരളത്തിലേക്ക് സ്ഥലമാറ്റം നല്‍കിയതിനെ തുടര്‍ന്നായിരുന്നു രാജി. സണ്‍ ഗ്രൂപ്പിലെ ന്യൂസ് എഡിറ്ററെയും അടുത്ത കാലത്ത് ലൈംഗികപീഡന കേസില്‍ അറസ്റ്റു ചെയ്തിരുന്നു.
അവതാരകയായി ജോലിനോക്കിയിരുന്ന ഒരു യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്റെ സഹോദരന് കലാനിധി മാരന്റെ ഉടമസ്ഥതയിലുളള ചാനലാണ് സണ്‍ ടി.വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: