ശ്രീനഗര്‍: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ഭാരത രത്ന നല്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ജമ്മു കാശ്മീര്‍ പി ഡി പി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദ് പ്രശംസിച്ചു.
രാഷ്ട്രീയത്തില്‍ അദ്ദേഹം നല്കിയ സേവനം കൊണ്ട് മാത്രമല്ല , ജമ്മു കാശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചതുകൊണ്ടും വാജ് പേയി ഭാരത രത്നയ്ക്ക് തികച്ചും അര്‍ഹനാണെന്ന് സെയ്ദ് പറഞ്ഞു .
രാഷ്ട്രീയ തിരിച്ചറിവും പക്വതയും കൈമുതലായുള്ള അദ്ദേഹം ജമ്മു കാശ്മീരില്‍ സമാധാനം കൊണ്ടു വരാന്‍ ആത്മാര്‍ത്ഥമായി യത്നിച്ചു .വാജ്പേയിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വ്യക്തിപരമായ നേട്ടമായി താന്‍ കരുതുന്നുവെന്നും സെയ്ദ് പറഞ്ഞു .
മനുഷ്യത്വപരമായി കാശ്മീര്‍ പ്രശ്നം തീര്‍ക്കാനും അദ്ദേഹം പരിശ്രമിച്ചു .കാശ്മീരില്‍ സമാധാനവും ജനാധിപത്യവും പുനസ്ഥാപിക്കാന്‍ വേണ്ടി വാജ്പേയി നടത്തിയ ശ്രമങ്ങള്‍ തനിക്ക് നേരിട്ടറിയാമെന്നും സെയ്ദ് കൂട്ടിച്ചേര്‍ത്തു .
പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് താന്‍ പ്രതീക്ഷിക്കുന്നതും വാജ് പേയി പിന്തുടര്‍ന്ന നയങ്ങളാണെന്ന് സെയ്ദ് പറഞ്ഞു.പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യക്ക് ഭാരത രത്ന നല്‍കിയതിനേയും മുഫ്തി മുഹമ്മദ് സെയ്ദ് പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: