കോട്ടയം: നഗരസഭ പുതിയ മാലിന്യ സംസ്കരണ പദ്ധതിക്ക് രൂപം നല്‍കണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്ര് പി.ജി. ബിജുകുമാര്‍ ആവശ്യപ്പെട്ടു. നഗരാതിര്‍ത്തിയിലെ ഭവനങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് പൂര്‍ണ്ണമായും നഗരസഭ ഏറ്റെടുക്കണമെന്നും ബിജുകുമാര്‍ ആവശ്യപ്പെട്ടു. വടവാതൂരില്‍ ഡമ്പിങ് യാര്‍ഡ് തുറന്ന് മാലിന്യം നിക്ഷേപിക്കുമെന്ന പുതിയ മുനസിപ്പല്‍ ചെയര്‍മാന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ബിജെപി വിജയപുരം പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെയര്‍മാന്റെ വീട്ടുപടിക്കല്‍ നടത്തിയ ധര്‍ണാസമരത്തില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.ആര്.സുഗുണന് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ്, കെ.പി. ഭുവനേശ്, പി.ജെ. ഹരികുമാര്‍, നാസര്‍ റാവുത്തര്‍, രമേശ് കല്ലില്‍, രാജേഷ് ചെറിയമഠം, പ്രശാന്ത് മാങ്ങാനം, വി.ജി. ബാലകൃഷ്ണന്, അനില്‍കുമാര്‍, സി.ഒ. രാജന്, അജിത്, ബാലകൃഷ്ണക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: