കൊട്ടാരക്കര: മണ്ണു നീക്കം ചെയ്യുന്നതിന് അനുകൂല നിലപാട് എടുത്തില്ലെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് ജീവനക്കാരെ അധിക്ഷേപിച്ചെന്ന് ആക്ഷേപം. സംഭവത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. കൊട്ടാരക്കര പഞ്ചായത്തിലാണ് സംഭവം.
മണ്ണു നീക്കംചെയ്യുന്നതിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിയോടും സെക്ഷനിലെ ജീവനക്കാരിയോടും താന്‍ പറയുന്ന പോലെ നിലപാട് എടുക്കാന്‍ ആവശ്യപ്പെട്ടു. നിയമപരമല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ലന്ന് ജീവനക്കാര്‍ നിലപാടെടുത്തതോടെ പ്രസിഡന്റ് ആക്ഷേപിക്കുകയും സ്ഥലംമാറ്റുമെന്ന്‘ഭീഷണിപ്പെടുത്തുകയും ചെയ്തതായി ജീവനക്കാര്‍ പറയുന്നു. വിവിധ യൂണിയന് നേതാക്കളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. എന്‍ജിഒ യൂണിയന് ജില്ലാ സെക്രട്ടേറിയേറ്റംഗം എസ്.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സി.ഗാഥ, ആര്.രതീഷ് എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറിക്കും ജീവനക്കാര്‍ക്കുമെതിരായ പ്രസിഡന്റിന്റെ പെരുമാറ്റത്തെ പഞ്ചായത്ത് സമിതി യോഗത്തില്‍ പ്രതിപക്ഷവും ഭരണപക്ഷത്തുള്ള കോണ്‍ഗ്രസും വിമര്‍ശിച്ചു. ജീവനക്കാര്‍ക്ക് പിന്തുണ നല്കിയ യോഗം പ്രസിഡന്റിന്റെ നിലപാടിനെ അപലപിച്ചു. സെക്രട്ടറിയെ പഞ്ചായത്തില്‍ തന്നെ നിലനിര്‍ത്തണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെടാനും തീരുമാനിച്ചു. കൊട്ടാരക്കര പഞ്ചായത്തിന്റ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി നിലംനികത്തല്‍ നടക്കുന്നുണ്ടെങ്കിലും പഞ്ചായത്തോ, റവന്യൂ അധികൃതരോ നടപടി എടുക്കുന്നില്ല. ഇതിനിടയിലാണ് പുതിയ സംഭവങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: