ശാസ്താംകോട്ട: ഗുരുതരമായ കരള്‍രോഗം ബാധിച്ച എട്ടാം ക്ലാസുകാരി ജീവിതത്തിലേക്ക് മടങ്ങാന്‍ സുമനസുകളുടെ സഹായംതേടുന്നു. തേവലക്കര ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനി തേവലക്കര കിഴക്കേക്കര കുഴിവിള കിഴക്കതില്‍ രമേശന്റേയും-വൃന്ദയുടേയും മകള്‍ രജ്ഞിതയാണ് ജീവിതത്തിലേക്ക് മടങ്ങാന്‍ കാരുണ്യംതേടുന്നത്. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയില്കഴിയുന്ന രജ്ഞിതയുടെ കരള്‍മാറ്റല്‍ ശസ്ത്രക്രിയ ഉടന്‍ നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. കരള്‍ നല്കാന് അമ്മ വൃന്ദ തയ്യാറാണെങ്കിലും ശസ്ത്രക്രിയയ്ക്കും തുടര്ചികിത്സയ്ക്കുമായിവരുന്ന 25 ലക്ഷം രൂപ കണ്ടെത്താനാകാതെ പകച്ചുനില്‍ക്കുകയാണ് കുടുംബം.
കശുവണ്ടിതൊഴിലാളിയായ വൃന്ദയും കൂലിപ്പണിക്കാരനായ രമേശനും രജ്ഞിത ഉള്‍പ്പടെയുള്ള നാലുമക്കളുമായി ബന്ധുവീടിനോടു ചേര്‍ന്നുള്ള ചായ്പ്പിലാണ് താമസം. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മഞ്ഞപ്പിത്തത്തിന്റെ രൂപത്തിലാണ് രജ്ഞിതയില് അസുഖലക്ഷണങ്ങള്‍ കാണുന്നത്. രോഗം ഗുരുതരമായതിനെതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ എത്തിച്ചപ്പോഴുള്ള പരിശോധനയിലാണ് ഗുരുതരമായ രീതിയില്‍ കരള്‍രോഗം വ്യാപിച്ചതായി തിരിച്ചറിഞ്ഞത്. ശരീരം മുഴുവന്‍ നീരുവന്ന് കറുത്ത് ഭക്ഷണംപോലും കഴിക്കാനാവാത്ത പകടാവസ്ഥയിലാണ് കുട്ടി.
തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ നിന്നും എറണാകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലേക്ക് മാറാന്‍ കരുണയുള്ളവരുടെ സഹായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. തേവലക്കര സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് ശാഖയില്‍ രമേശന്റെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍-0172053000086433, ഐഎഫ്എസ്സി കോഡ് എസ്.ഐ.ബി.എല്‍ 0000172. ഫോണ്‍ 9544638747, 9544016338
പ്രതികരിക്കാൻ ഇവിടെ എഴുതുക: