പാലക്കാട്: പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ആവശ്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നവരെ സാമൂഹ്യ വിരുദ്ധരായി കാണരുതെന്ന് പോലീസിനോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. പൊതുസേവകരെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് അന്യായമാണെന്നും കമ്മീഷന് നിരീക്ഷിച്ചു.
മുതലമടയിലെ ഫൈവ്സ്റ്റാര്‍ ക്വാറിക്കെതിരെ സമരം ചെയ്തതിന് പോലീസ് കേസെടുത്തതിനെതിരെ സാമൂഹ്യപ്രവര്‍ത്തകരായ ജോസുകുട്ടിയും കണ്ണദാസും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നടപടി.
പരാതിക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടിയും 107 പ്രകാരവും പോലീസ് കേസെടുത്തിരുന്നു. കമ്മീഷന്റെ മുഖ്യ അനേ്വഷണോദേ്യാഗസ്ഥന്‍ ഇതു സംബന്ധിച്ച് അനേ്വഷണം നടത്തി. പൊതു ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്തവര്‍ക്കെതിരെ ചട്ടം 107 പ്രകാരം കേസെടുത്തത് ഗുണ്ടാനിയമപ്രകാരമുള്ള നടപടികള്‍ക്ക് വേണ്ടിയാണോ എന്ന് സംശയമുണ്ടാക്കുമെന്ന് അനേ്വഷണ ഉദേ്യാഗസ്ഥന് കമ്മീഷനെ അറിയിച്ചു.
പൊതുജനങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്നവര്‍ക്ക് നേരെ ക്രിമിനല്‍ ചട്ടം 107 പ്രകാരം കേസെടുക്കുന്നത് നല്ല ഉദ്ദേശത്തോടെയാണെന്ന് കരുതുന്നില്ലെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം ആര്. നടരാജന് ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു. ഇതിനു പിന്നില്‍ ക്വാറി ഉടമയുടെ സ്വാധീനമുണ്ടോയെന്നും കമ്മീഷന് സംശയിച്ചു. ഇക്കാര്യത്തില്‍ അനാവശ്യ ഇടപെടലുകളോ പരാതിക്കാര്‍ക്ക് അനാവശ്യമായ ബുദ്ധിമുട്ടുകളോ ഉണ്ടാക്കരുതെന്ന് കമ്മീഷന് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: