മാവേലിക്കര: നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന മാവേലിക്കര ഫെസ്റ്റ് സാംസ്ക്കാരിക ഘോഷയാത്രയോടെ ഡിസംബര്‍ 24ന് തുടക്കം കുറിക്കും. വൈകിട്ട് മൂന്നിന് മാവേലിക്കര ഗവ.ബോയ്സ് ഹൈസ്ക്കൂളില്‍ നിന്നും ആരംഭിക്കുന്ന സാംസ്ക്കാരിക ഘോഷയാത്ര ബുദ്ധ ജംഗ്ഷന്, മിച്ചല്‍ ജംഗ്ഷന് വഴി ഫെസ്റ്റ് നഗറില്‍ എത്തിച്ചേരും. തുടര്‍ന്ന് തിരുവാതിര, സ്വാഗത ഗാന ദൃശ്യാവിഷ്ക്കാരം, കായംകുളം ബാബു അവതരിപ്പിക്കുന്ന നാദപ്രകാശം, നാടന്‍ പാട്ട് എന്നിവ നടക്കും. 25ന് വൈകിട്ട് അഞ്ചിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അമ്മ്യൂസ്മെന്റ് പാര്‍ക്കിന്റെ ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപിയും കലാസംഗമം മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാലും വിപണന മേളയുടെ ഉദ്ഘാടനം ആര്. രാജേഷ് എംഎല്‍എയും നിര്‍വ്വഹിക്കും. ഏഴിന് സ്റ്റീഫന്‍ ദേവസ്സി അവതരിപ്പിക്കുന്ന മ്യൂസിക് ഷോ.
26ന് വൈകിട്ട് അഞ്ചിന് ആരോഗ്യ സമ്മേളനം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. 5.30ന് കഥാപ്രസംഗം, ഏഴിന് സുല്‍ത്താന്‍ ഉമ്പായിയുടെ ഗസ്സല്‍ നിലാവ്. 27ന് രാവിലെ 10ന് വനിതാ സമ്മേളനം, അഞ്ചിന് ചിരിയോരം, ഏഴിന് ഗാനമേള. 28ന് ഉച്ചക്ക് മൂന്നിന് നഗരസഭാ പരിധിയിലുള്ള 75 വയസ്സിനു മുകളില്‍ ഉള്ളവരെ ആദരിക്കുന്നു. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. നാലിന് മ്യൂസിക് ബാന്‍ഡ്, അഞ്ചിന് വരയരങ്ങ്, ഏഴിന് ഓള്‍ഡ് ഈസ് ഗോള്‍ഡ്. 29ന് ഉച്ചക്ക് 2.30ന് ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പരിപാടിയുടെ നഗരസഭാ തല ഉദ്ഘാടനം മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വ്വഹിക്കും. അഞ്ചിന് മ്യൂസിക് ഫ്യൂഷന്‍, ഏഴിന് നാടകം.
30ന് വൈകിട്ട് 4.30ന് കര്‍ഷക സംഗമം ഗവ.ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. അഞ്ചിന് സിനിമാറ്റിക് ഡാന്‍സ്, ഏഴിന് മെഗാഷോ. 31ന് വൈകിട്ട് 5.30ന് സ്വരമാധുരി, ഏഴിന് നൃത്തനാടകം. ജനുവരി ഒന്നിന് വൈകിട്ട് അഞ്ചിന് യുവജന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. പി.സി. വിഷ്ണുനാഥ്, എം.ടി. രമേശ്, അഡ്വ.ജി. കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടിന് വൈകിട്ട് 4.30ന് പരിസ്ഥിതി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. 5.30ന് കഥകളി, 7.30ന് ഗാനമേള. മൂന്നിന് വൈകിട്ട് 4.30ന് പൈതൃക സമ്മേളനം കേരള കലാമണ്ഡലം വൈസ് ചാന്‍സിലര്‍ പി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്യും. ഏഴിന് മെഗാഷോ. നാലിന് സമാപനം.
എല്ലാ ദിവസവും രാവിലെ 11 മുതല്‍ നാടന്നഭിമാനം എന്ന പേരില്‍ തദ്ദേശ കലാകാരന്മാരുടെ കലാ പ്രകടനങ്ങള്‍, അമ്മ്യൂസ്മെന്റ് പാര്‍ക്ക്, അക്വാ-പെറ്റ് ഷോ, പുഷ്പപ്രദര്‍ശനം, വ്യാപാരമേള, ഫുഡ് കോര്‍ട്ട് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ടെന്നും ആദ്യ ദിവസം ഫെസ്റ്റില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്നും നഗരസഭാ ചെയര്മാന് അഡ്വ.കെ.ആര്. മുരളീധരന് അറിയിച്ചു. തോമസ്.റ്റി. കുറ്റിശ്ശേരില്‍, കുര്യന്പള്ളത്ത്, ഗോപന് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: